Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Agencies

ആണവനിലയങ്ങളിലെ പരിശോധന; അന്താരാഷ്‌ട്ര ഏജൻസികളെ ഇറാൻ ക്ഷണിക്കുമെന്ന് യുഎസ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ഇ​​​​റാ​​​​ൻ ക്ഷ​​​​ണി​​​​ച്ചെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ഡോ​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്‌​​​​കോ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തോ​​​​ടൊ​​​​പ്പം ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ക​​​​ലു​​​​ള്ള സ​​​​മ്പൂ​​​​ഷ്ടീ​​​​ക​​​​രി​​​​ച്ച ആ​​​​ണ​​​​വ​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​റാ​​​​ൻ ത​​​യാ​​​​റാ​​​​കു​​​​മെ​​​​ന്നും വി​​​റ്റ്കോ​​​ഫ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് വി​​​​റ്റ്‌​​​​കോ​​​​ഫ് ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​വ​​​ച്ച​​​​ത്. ഇ​​​​റാ​​​​നും യു​​​​എ​​​​സും ത​​​​മ്മി​​​​ൽ ഒ​​​​പ്പു​​​​വെ​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​രാ​​​​റി​​​​ന് പു​​​​റ​​​​മേ മ​​​​റ്റ് ര​​​​ഹ​​​​സ്യ​​​​ധാ​​​​ര​​​​ണ​​​​ക​​​​ൾ ഒ​​​​ന്നും ത​​​​ന്നെ​​​​യി​​​​ല്ലെ​​​​ന്ന് വി​​​​റ്റ്‌​​​​കോ​​​​ഫ് പ​​​റ​​​ഞ്ഞു.

ഐ​​​​എ​​​​ഇ​​​​എ മേ​​​​ധാ​​​​വി മ​​​​രി​​​​യാ​​​​നോ ഗ്രോ​​​​സി​​​​ക്ക് ഇ​​​​റാ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന ക​​​​ത്തു​​​​പ്ര​​​​കാ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും സ്റ്റീ​​​​വ് വി​​​​റ്റ്‌​​​​കോ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up